അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷനു സമീപം അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. സ്റ്റേഷന്‍
മാസ്റ്റര്‍ അറിയിച്ചതനുസരിച്ച് ചോമ്പാല പോലീസ് സ്ഥലത്തെത്തി വടകര ജില്ല ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 60 വയസ് തോന്നിക്കുന്നു. മുണ്ടും ഷര്‍ട്ടുമാണ് വേഷം. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ചോമ്പാല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ താല്‍പര്യം: 0496 2504600.
