സർക്കാർ സമയബന്ധിതമായി നൽകണമെന്ന് കെപിഎസ്ടിഎ വടകര വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെപിസിസി മെമ്പറും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ റിയാസ് മുക്കോളി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ വടകര വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ.ഹാരിസ് അധ്യക്ഷത വഹിച്ചു.
സ്കൂൾ ഉച്ചക്കഞ്ഞി ഫണ്ട് കുടിശ്ശിക, ഡിഎ, ലീവ് സറണ്ടർ തുടങ്ങിയ ആനുകൂല്യങ്ങൾക്ക് കോടതിയെ സമീപിച്ച് നീതി ലഭിക്കേണ്ട അവസ്ഥയാണ് കേരളത്തിലേത്. എൻപിഎസ് പെൻഷൻ പദ്ധതി പുന: പരിശോധിക്കുമെന്ന് ജീവനക്കാർക്ക് ഉറപ്പുനൽകി അധികാരത്തിലേറിയ സർക്കാർ പുന: പരിശോധനയ്ക്കായി കമ്മീഷനെ നിയോഗിക്കുകയും
കമ്മീഷൻ കണ്ടെത്തിയ റിപ്പോർട്ട് പോലും പുറത്തു വിടാതിരിക്കുന്നത് നീതി നിഷേധത്തിൻ്റെ പ്രത്യക്ഷ തെളിവാണ്.
നാളിതുവരെ ലഭിച്ച ആനുകൂല്യങ്ങൾ നിരാകരിക്കുന്ന നിലപാടിനെതിരെ സംഘടനകൾ നടത്തുന്ന സൂചന പണിമുടക്കുകൾ മുഖവിലക്കെടാതെയുള്ള നിഷേധാത്മക നിലപാട് ശക്തമായ സമരമാർഗ്ഗങ്ങളിലേക്ക് ജീവനക്കാരെ കൊണ്ടെത്തിക്കുകയാണ് ചെയ്യുകയെന്ന് സമ്മേളനം ഓർമിപ്പിച്ചു. വടകര മുനിസിപ്പൽ പാർക്കിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ
റവന്യൂ ജില്ലാ പ്രസിഡന്റ് ടി.ടി. ബിനു മുഖ്യപ്രഭാഷണം നടത്തി. റവന്യൂ ജില്ലാ സെക്രട്ടറി ഇ.കെ. സുരേഷ് മുഖ്യാതിഥിയായിരുന്നു .
സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സജീവൻ കുഞ്ഞാത്ത്, പി കെ രാധാകൃഷ്ണൻ സെറ്റോ താലൂക്ക് കൺവീനർ ഒ. സൂരജ്, സംസ്ഥാന സമിതി അംഗങ്ങളായ ടി.സി സുജയ, കെ.എം മണി, പി.രഞ്ജിത്ത് കുമാർ, പി.ആർ. പാർഥസാരഥി, സി.വി നഫീസ , മനോജ് കൈവേലി, പി.എം ഷിജിത്ത് എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി രാജീവൻ പുള്ളോട്ട് സ്വാഗതവും ട്രഷറർ പി.ജിതിൻ റാം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ. ഹാരിസ് (പ്രസിഡൻറ്), ആർ.എസ് .സുധീഷ്(സെക്രട്ടറി), ടി.വി രാഹുൽ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.