നാദാപുരം: വാണിമേല്‍ പുഴ കയ്യേറിയുള്ള അനധികൃത നിര്‍മാണവും പുഴയുടെ സ്വാഭാവിക ഒഴുക്ക് ഗതിമാറ്റിവിട്ടതും നിയമ
സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അധികൃതര്‍ അലംഭാവം വെടിയണമെന്നും ബിജെപി നാദാപുരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്ത് അധികൃതരുടെയും ഇറിഗേഷനിലെ ചില ഉദ്യോഗസ്ഥരുടെയും മൗനാനുവാദമാണ് സ്വകാര്യ വ്യക്തിക്ക് ഇത്തരത്തില്‍ പകല്‍ വെളിച്ചത്തില്‍ പുഴ കയ്യേറാനുള്ള സാഹചര്യം ഒരുക്കിയത്. പുഴ കയ്യേറി നടത്തിയ പ്രവൃത്തി അതീവ ഗൗരവമുള്ളതാണെന്നു ബിജെപി ചൂണ്ടിക്കാട്ടി. വലിയ അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിലുള്ള അശാസ്ത്രീയ പ്രവൃത്തിയാണ് നടത്തിയിട്ടുള്ളതെന്നും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ കാണിക്കുന്ന അലംഭാവം അവസാനിപ്പിച്ച് പുഴ കയ്യേറിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവസ്ഥലം ബിജെപി നാദാപുരം മണ്ഡലം പ്രസിഡണ്ട് ആര്‍ പി വിനീഷിന്റെ നേതൃത്വത്തില്‍ കെ കെ രഞ്ജിത്ത്, കെ ടി കെ ചന്ദ്രന്‍, പി മധു പ്രസാദ്, അഖില്‍
നാളോംകണ്ടി, കല്ലില്‍ നാണു, കെ. കെ രാജീവന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.