കോഴിക്കോട്: ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം ജനുവരി 26 ന് കോഴിക്കോട്ട് നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നുള്ള ആയിരകണക്കിന് ഏജന്റുമാര്‍ സംബന്ധിക്കുന്ന പ്രകടനം ഉള്‍പെടെയുള്ള പരിപാടികള്‍ നടക്കും. വൈകുന്നേരം നാലിന് അരയിടത്തുപാലം ജംഗ്ഷനില്‍ നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് മുതലക്കുളം മൈതാനിയില്‍ ചേരുന്ന സമ്മേളനം സംസ്ഥാന കായിക ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവന്‍ എംപി മുഖ്യാതിഥിയായിരിക്കും.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.സത്താര്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റായി തെരഞ്ഞെടുത്ത മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി.ശ്രേയംസ് കുമാറിനെ ആദരിക്കും. കോഴിക്കോട് മേയര്‍
ഡോ: ബീന ഫിലിപ്പാണ് ആദരം നല്‍കുന്നത്. സമ്മേളനത്തിന്റെ ലോഗോ ഡിസൈനിംഗ് മത്സരത്തിലെ വിജയിക്കുള്ള ഉപഹാരം അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എയും പത്ര ഏജന്‍സി നടത്തിപ്പില്‍ ഏറ്റവും ദീര്‍ഘകാലം സേവനം ചെയ്ത ഏജന്റുമാരെ
തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും ആദരിക്കും. കോഴിക്കോട് കോര്‍പ്പറേഷനിലെ അംഗങ്ങളായ അഡ്വ: നവ്യ ഹരിദാസ്, പി മൊയ്തിന്‍കോയ, എന്‍.പി.എ ദേശീയ വൈസ് പ്രസിഡന്റ് ഭഗവത് നാരായണന്‍ ചൗരസ്യ (യുപി), ദേശീയ ട്രഷറര്‍ വനമാല സത്യം (തെലുങ്കാന),
ദേശീയ സമിതി അംഗം പങ്കജ് ഭട്ട് ( ചത്തീസ്ഗഡ്), കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ ശംഭുലിംഗ, സംസ്ഥാന ജനറല്‍ സെക്രട്ടറി ചേക്കുട്ടി കരിപ്പൂര്‍, നാക് പ്രസിഡന്റ് നിസരി സൈനുദ്ധീന്‍, പത്ര ഏജന്റ്‌സ് തൊഴിലാളി യൂണിയന്‍ (എസ്ടിയു), സംസ്ഥാന പ്രസിഡന്റ് ഒ.സി.ഹനീഫ, എന്‍പിഎഎ സംസ്ഥാന ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ നായര്‍ (തിരുവനന്തപുരം), സലീം രണ്ടത്താണി (മലപ്പുറം), ടി.പി ജനാര്‍ദനന്‍ ( കാസര്‍കോട്), രാമചന്ദ്രന്‍ നായര്‍ ( കൊല്ലം) കെ ബാബു വര്‍ഗീസ് (ഏറണാകുളം) കെ. എ യാക്കൂബ്(തൃശ്ശൂര്‍), അരുണ്‍ വി നായര്‍ (തിരുവനന്തപുരം), സംസ്ഥാന സെക്രട്ടറി
സി.പി അബ്ദുല്‍ വഹാബ്, സംസ്ഥാന ട്രഷറര്‍ വി.പി.അജീഷ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ നടക്കും.