വടകര: മുതലാളിത്തം തകര്‍ച്ച നേരിടുമ്പോള്‍ ഫാസിസ്റ്റ് ശക്തികള്‍ പലരൂപത്തില്‍ സഹായത്തിനെത്തുമെന്ന് പ്രമുഖ സാമ്പത്തിക
വിദഗ്ധന്‍ പ്രഭാത് പട്‌നായിക് പറഞ്ഞു. മുതലാളിത്തവും ഫാസിസ്റ്റുകളും കൈകോര്‍ത്ത് നീങ്ങുന്നത് ചരിത്രത്തില്‍ കണ്ടതാണ്. 1930കളില്‍ ജര്‍മനിയിലും ഇറ്റലിയിലും ഇത് കാണാന്‍ കഴിഞ്ഞു. ഇതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ ലോകത്ത് പലയിടത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ നോക്കാതെ ഫാസിസ്റ്റ് ശക്തികള്‍ പലരൂപത്തില്‍ പിടിമുറുക്കുന്ന കാഴ്ചയാണ് ലോകത്ത്. ഇന്ത്യയിലും മുതലാളിത്ത ശക്തികളും ഫാസിസ്റ്റുകളും കൈകോര്‍ത്ത് നീങ്ങുന്നത് കാണാം.
സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘കോര്‍പ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യന്‍ ഫെഡറലിസവും’ എന്ന വിഷയത്തില്‍ വടകരയില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റ് അനുകൂല നിലപാട് പുലര്‍ത്തുന്ന ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും
എതിരാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നീക്കം ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ്. ഗവര്‍ണറിലൂടെ സംസ്ഥാനത്തിന്റെ അധികാരം കവരുന്നത് കാണാം. ഹിന്ദുത്വ ശക്തികള്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. ഭാഷാപരമായ വ്യത്യസ്തതകളെ അവര്‍ അംഗീകരിക്കുന്നില്ല. ന്യൂനപക്ഷങ്ങളോടും ഇതേ സമീപനമാണ്. വികേന്ദ്രീകൃതമെന്ന വിശാല കാഴ്ചപ്പാടിനു പകരം കേന്ദ്രീകൃത നിലപാടിലേക്ക് പോകുന്ന ഫാസിസ്റ്റ് നയം തന്നെയാണ് മോദി സര്‍ക്കാറും സ്വീകരിക്കുന്നത്. ഏകീകൃത നികുതി എന്ന ജിഎസ്ടി ഏര്‍പെടുത്തിയതിനു പിന്നിലും ഈ താല്‍പര്യമാണ്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നികുതിഘടനയെ തകര്‍ക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയില്‍പോലും ഏകീകൃത നികുതി നടപ്പാക്കിയിട്ടില്ലെന്ന് പ്രഭാത് പട്‌നായിക് പറഞ്ഞു. വൈസ് ചാന്‍സര്‍ നിയമനം സംബന്ധിച്ച പുതിയ നീക്കവും
ഇതേ നിലയിലുള്ളതാണ്. ഇത്തരം കേന്ദ്രീകൃത ഫാസിസ്റ്റ് ശക്തികള്‍ക്ക് മാധ്യമ ലോകത്ത് നിന്ന് കലവറയില്ലാത്ത പിന്തുണ ലഭിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ നടന്ന പരിപാടിയില്‍ മുന്‍ മന്ത്രി ഡോ. തോമസ് ഐസക്, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. കെ രവിരാമന്‍, ഗോപകുമാര്‍ മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. കെ ടി കുഞ്ഞിക്കണ്ണന്‍ എഴുതിയ ‘ഹിന്ദുത്വ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രം’
എന്ന പുസ്തകം ഡോ. തോമസ് ഐസക് ഡോ. കെ രവിരാമന് നല്‍കി പ്രകാശനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി ടി പി ഗോപാലന്‍ സ്വാഗതവും ബി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.