നാദാപുരം: തൂണേരിയിൽ ഭർതൃമതിയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ
കണ്ടെത്തി. ഫിദ ഫാത്തിമയെയാണ് (22) പട്ടാണിയിലെ വീട്ടിലെ ഹാളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്.
ഇന്നലെ ഉച്ചയോടെയാണ് ഭർതൃവീട്ടിൽ നിന്നു സ്വന്തം വീടായ തൂണേരിയിലെത്തിയത്. ഒന്നര വർഷമായി വിവാഹിതരായിട്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുത്തു.