കുയ്തേരി എംഎൽപി സ്കൂൾ ശതാബ്ദി ആഘോഷം സമാപിക്കുന്നു . ഒരു വർഷം നീണ്ട ആഘോഷത്തിന് ജനവരി 25,26 തീയ്യതികളിൽ നടക്കുന്ന പരിപാടികളോടെ തിരശീല വീഴുമെന്നു സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
25 ന് വൈകിട്ട് കുട്ടികളുടെ വിവിധ കലാപരിപാടികളും തുടർന്ന് ഇശൽ നിലാവും അരങ്ങേറും. 26 ന് രാവിലെ 10 ന് നടക്കുന്ന പൂർവ്വ വിദ്യാർഥി സംഗമം ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് അധ്യക്ഷത വഹിക്കും. ആർ. കനകാംബരൻ മുഖ്യാതിഥിയാവും.
വൈകുന്നേരം നടക്കുന്ന സാംസ്കാരിക സദസ് പട്ടികജാതി-വർഗ ക്ഷേമ മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും. ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും. വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ മുഖ്യാതിഥിയാവും. തുടർന്ന് അമൃത ടിവി ഫൺസ് അപ്പോൺ ടൈം, കോമഡി മാസ്റ്റേഴ്സ് സൂപ്പർ ഫാമിലി ഫെയിം സുധൻ കൈവേലി നയിക്കുന്ന കലയിലൂടെ ഒരു യാത്ര പ്രോഗ്രാം അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ആർ. ശ്രീരാജ്, കൺവീനർ പി.പി. സജിലേഷ്, ട്രഷറർ പി. പി. അബുഹാജി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.പി. ജനിൽ കുമാർ, പിടിഎ പ്രസിഡൻ്റ് പി.കെ. സമീറ, മദർ പിടിഎ പ്രസിഡൻ്റ് പി. ഫർസിന ഷെറിൻ തുടങ്ങിയവർ പങ്കെടുത്തു.