നാദാപുരം: ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗുഡ്‌സ്
ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വളയം ബ്ലൂ മെറ്റല്‍ ക്രഷറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
സിഐടിയു ഏരിയ സെക്രട്ടറി ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.പി. സജീവന്‍ അധ്യക്ഷനായി. സിപിഎം കല്ലുനിര ലോക്കല്‍ സെക്രട്ടറി എ.കെ. രവി, എം.കെ. ഗോപാലന്‍, എന്‍.പി. അശോകന്‍, രഞ്ജീഷ് കല്ലാച്ചി, കെ.പി. ഹരി, കെ.സുനി വളയം എന്നിവര്‍ സംസാരിച്ചു. എം.സി. മനോജന്‍ സാഗതവും വി.കെ. സജു നന്ദിയും പറഞ്ഞു.