തൊട്ടില്‍പ്പാലം: ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) തൊട്ടില്‍പാലം യൂണിറ്റും മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസും സംയുക്തമായി സൗജന്യ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തൊട്ടില്‍ പാലം ഡിപ്പോയില്‍ നടന്ന ക്യാമ്പ് ജനറല്‍ കടോളിംഗ് ഇന്‍സ്‌പെക്ടര്‍ വി.എം ഷാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കെ.ഷിജീഷ്, കെഎസ്ടിഇയു സംസ്ഥാന കമ്മറ്റി അംഗം ടി.സുരേഷ്‌കുമാര്‍, അസി. ഡിപ്പോ എഞ്ചിനീയര്‍ കുഞ്ഞുമോന്‍, സൂപ്രണ്ട് നിഷ, കെ.ജി.രാജന്‍, ഷിജുമോന്‍, കെ.ഷിജീസ്, എം.കെ.ബിജു എന്നിവര്‍ പ്രസംഗിച്ചു