തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയ സംഭവത്തിൽ നടപടിയുമായി സർ
ക്കാർ. മധ്യമേഖലാ ജയിൽ ഡിഐജി പി.അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തു.
ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിമാൻഡിൽ കഴിയവെ കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി എത്തി സൂപ്രണ്ടിന്റെ മുറിയിൽ കൂടിക്കാഴ്ചക്ക് അവസരം നൽകിയിരുന്നു.
ഇത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ നടപടി എടുത്തത്. മറ്റ് പരിഗണനകൾ ബോബിക്ക് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തൃശൂര്‍ സ്വദേശി ഉൾപ്പെടെ മൂന്നു പേർ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.