23,24,25 തീയതികളിൽ മാങ്ങോട്ടു പാറയിൽ ചോറോട് എൽപി സ്കൂൾ പരിസരത്ത് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 23-ന് വൈകീട്ട് 7.30-ന് വടകര സെന്റ്സെബാസ്റ്റ്യൻ ദേവാലയത്തിലെ വികാരി വിമൽ ഫ്രാൻസിസ് പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് രാജേഷ് നാദാപുരം പ്രഭാഷണം നടത്തും.
സെമി ക്ലാസിക്കൽ ഡാൻസ്, സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയ യുക്ത നമ്പ്യാർ അവതരിപ്പിക്കുന്ന മിമിക്രി, തിരുവാതിരക്കളി, കൈകൊട്ടിക്കളി തുടങ്ങിയ വയുമുണ്ടാകും. 24-ന് രാത്രി 7.30-ന് നടക്കുന്ന ആധ്യാത്മികസദസിൽ ശശി കമ്മട്ടേരി പ്രഭാഷണം നടത്തും.
തുടർന്ന് കലാപരിപാടികൾ അരങ്ങേറും. ഒൻപതിന് ചാന്ദിനിരാത് ഗസൽസന്ധ്യയുണ്ടാകും. 25-ന് നടക്കുന്ന ആധ്യാത്മികസദസിൽ പ്രശാന്ത് നരയംകുളം പ്രഭാഷണം നടത്തും. ഒൻപതിന് ശ്രീ മുച്ചിലോട്ടമ്മ എന്ന മൾട്ടി വിഷ്വൽ വിൽകലാമേളയുണ്ടാകും. വാർത്താ സമ്മേളനത്തിൽ വി.പി.സുരേന്ദ്രൻ, കെ.സുകുമാരൻ, എ.പി.ബാബു എന്നിവർ പങ്കെടുത്തു.