അരൂര്‍: പ്ലാസ്റ്റിക്ക് വസ്തുക്കള്‍ നിറഞ്ഞ അരൂര്‍ കോട്ട് മുക്ക് പ്രദേശം ശുചീകരിക്കാന്‍ സര്‍ഗം സാംസ്‌കാരിക കലാവേദി പ്രവര്‍ത്തകര്‍
രംഗത്തിറങ്ങി. അഴുക്കുചാല്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക്ക് നിറഞ്ഞത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ഗം പ്രവര്‍ത്തകര്‍ കര്‍മനിരതരായത്. ശ്യചീകരണം ആരംഭിച്ചതോടെയാണ് പ്രതീക്ഷിച്ചതിലുമപ്പുറം പ്ലാസ്റ്റിക്ക് മാലിന്യം കണ്ടെത്തിയത്. ചാക്ക് കണക്കിനാണ് മാലിന്യം അരൂര്‍ കോട്ടു മുക്കില്‍ നിന്ന് ശേഖരിച്ചത്.
മിഠായികളും ഐസ്‌ക്രീമും മറ്റും വാങ്ങി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളാണ് കൂടുതലും ലഭിച്ചതെന്ന് സര്‍ഗം പ്രവര്‍ത്തകര്‍ പറഞ്ഞു. കെ.ടി.സുബീഷ്, പി. രഞ്ജിത്ത്, വി.ടി.ശ്രീജേഷ് എന്നിവര്‍ നേതൃത്വം നല്‍കി

മിഠായികളും ഐസ്‌ക്രീമും മറ്റും വാങ്ങി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളാണ് കൂടുതലും ലഭിച്ചതെന്ന് സര്‍ഗം പ്രവര്‍ത്തകര്‍ പറഞ്ഞു. കെ.ടി.സുബീഷ്, പി. രഞ്ജിത്ത്, വി.ടി.ശ്രീജേഷ് എന്നിവര്‍ നേതൃത്വം നല്‍കി