കൃതി കേരള രാഷ്ട്രീയത്തെയും മലയാള സാഹിത്യത്തെയും സ്വാധീനിച്ചതിനെ കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ കണ്ണൂര്‍ സര്‍വകലാശാല അസി. പ്രൊഫസര്‍ റഫീഖ് ഇബ്രാഹിം പ്രഭാഷണം നടത്തി.
ഗോപീ നാരായണന്‍ അധ്യക്ഷനായി. യൂനുസ് വളപ്പില്‍, എസ്. രോഹിത് എന്നിവര്‍ സംസാരിച്ചു. രാജീവ് മേമുണ്ട അവതരിപ്പിച്ച മാസ്മര മാന്ത്രിക സന്ധ്യയും പ്രേമന്‍ മേലടിയുടെ ‘വൃദ്ധവൃക്ഷം’ നാടകവും അരങ്ങേറി.
ഇന്ന് സെമിനാര്‍
സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് (ഞായര്‍) വൈകിട്ട് അഞ്ചിന് നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ ‘ഭരണഘടനയും സനാതന ധര്‍മവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഡോ. ടി.എസ്.ശ്യാം കുമാര്‍, വിനോദ് കൃഷ്ണ എന്നിവര്‍ സംസാരിക്കും. രാത്രി ഏഴരക്ക് കെഎസ്ടിഎ കലാവേദി വടകര, തോടന്നൂര്‍ സബ് ജില്ലാ കമ്മിറ്റികള്‍ അവതരിപ്പിക്കുന്ന കലാ പരിപാടി ആട്ടവും പാട്ടും അരങ്ങേറും.