കണ്ണൂര്‍ : കണ്ണൂരില്‍ ഇലക്ട്രിക് പോസ്റ്റ് ദേഹത്തുവീണ് സ്ത്രീ മരിച്ചു. കണ്ടക്കൈ എരിഞ്ഞിക്കടവിലെ നിഷാദ് നിവാസില്‍ കെ.ഷീലയാണ് (54) മരിച്ചത്. ശനിയാഴ്ച വൈകീട്ട് മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
നണിയൂര് നമ്പ്രത്തെ മാര്യാക്കണ്ടി മറിയം എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ മരംമുറിക്കാനെത്തിയ സംഘത്തിലുള്ളതാണ് ഷീല. വൈകിട്ടോടെ വലിയമരം മുറിച്ച് മാറ്റുന്നതിനിടെ മരം സമീപത്തെ വൈദ്യുതി തൂണില്‍ ഇടിക്കുകയും ഇലക്ട്രിക് പോസ്റ്റ് കടപുഴകി ഷീലയുടെമേല്‍ വീഴുകയായിരുന്നു. പരിക്കേറ്റ ഷീലയെ കൂടെ ജോലിചെയ്തവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹം മയ്യില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.