കൊയിലാണ്ടി: മലബാര്‍ മൂവി ഫെസ്റ്റിവല്‍ ഏഴാമത് എഡിഷന് കൊയിലാണ്ടിയില്‍ തുടക്കമായി. കൊല്ലം ലേക്ക് വ്യൂ
ഓഡിറ്റോറിയത്തില്‍ മൂന്നു ദിവസത്തെ മേള ചലച്ചിത്ര താരം സുധി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ.അജിത്ത്, പി. രത്‌നവല്ലി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.സി.എസ്.വെങ്കിടേശ്വരന്‍, വിനീതവിജയന്‍, എഫ്എഫ്എസ്‌ഐ പ്രതിനിധി മോഹനന്‍, യു. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംവിധായകരായ വി.സി. അഭിലാഷ്, സുസ്‌മേഷ് ചന്ദ്രോത്ത്, പ്രതാപ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

പാന്‍ ഇന്ത്യന്‍ സ്റ്റോറി ശ്രദ്ധ നേടി
മലബാര്‍ മൂവി ഫെസ്റ്റിവലില്‍ ഒന്നാം ദിവസം പ്രദര്‍ശിപ്പിച്ച, വി.സി.അഭിലാഷ് സംവിധാനം ചെയ്ത ‘എ പാന്‍ ഇന്ത്യന്‍ സ്റ്റോറി’ പ്രേക്ഷക ശ്രദ്ധ നേടി. ആദിത്യ ബേബിയുടെ കാമദേവന്‍ നക്ഷത്രം കണ്ടു, പ്രതാപ് ജോസഫിന്റെ മാവോയിസ്റ്റ്, ടി.പത്മനാഭനെ കുറിച്ച് സുസ്‌മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത നളിനകാന്തി ഡോക്യുമെന്ററി, എം.ടി.യുടെ നിര്‍മ്മാല്യം എന്നിവ പ്രദര്‍ശിപ്പിച്ചു. പ്രേക്ഷകരുടെ നിറസാന്നിധ്യം അനുഭവപ്പെട്ടു.