സമ്മേളനത്തിന് അനുബന്ധമായ ചരിത്ര പ്രദര്‍ശനവും കലാപരിപാടികളും തുടങ്ങി. അടിച്ചമര്‍ത്തലും നീതി നിഷേധവുമെല്ലാം ചെറുത്തു തോല്‍പിച്ച് നാട് മുന്നേറിയ ചരിത്രവും വര്‍ത്തമാനവും സംവദിക്കുന്ന പ്രദര്‍ശനം വടകര ലിങ്ക് റോഡിന് സമീപമാണ് നടക്കുന്നത്.
1957 മുതല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാറുകള്‍ നടത്തിയ ജനോപകാര വികസന പ്രവര്‍ത്തനങ്ങള്‍, ലോക വിപ്ലവങ്ങള്‍, തൊഴിലാളി, കര്‍ഷക സമര പോരാട്ടങ്ങള്‍, കളരി ആയോധന കലകള്‍, പഴയ കാല കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ മനസിലാക്കാനും പഠിക്കാനും ഉപകരിക്കും വിധമാണ് ചരിത്ര പ്രദര്‍ശനം സജ്ജമാക്കിയിരിക്കുന്നത്.
നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ നടന്ന ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജന. കണ്‍വീനര്‍ സി ഭാസ്‌കരന്‍ അധ്യക്ഷനായി.
മുന്‍ മന്ത്രി സി.കെ. നാണു, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ബാലന്‍, ഡോ. കെ.എം. ജയശ്രീ, എം.നാരായണന്‍, സി. വത്സകുമാര്‍ എന്നിവര്‍ സംസാരിച്ചു. രാജാറാം തൈപ്പള്ളി രചിച്ച ‘മണ്ടോടി കണ്ണന്‍ സമര ജീവിതം’ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ടി.പി. രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. എസ്.രോഹിത് പുസ്തകം ഏറ്റുവാങ്ങി.