വടകര: വൈക്കിലശ്ശേരി ക്രേഷ്മുക്ക് ശ്രീ പുനത്തില്‍ ഗുളികന്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍
പ്രതിഷ്ഠാദിന മഹോത്സവം വിവിധ പരിപാടികളോടെ നടന്നു. ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി. ക്ഷേത്രം തന്ത്രി ജിതേഷ് ഗുരുക്കളുടെ കാര്‍മികത്വത്തില്‍ രാവിലെ ഗണപതി ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, വൈകീട്ട് ഗുളികന്‍ വെള്ളാട്ടം, വസൂരി മാല ഭഗവതി വെള്ളാട്ടം എന്നിവ നടത്തി. പരിപാടികളില്‍ ഭക്തജനങ്ങളുടെ നിറസാന്നിധ്യമുണ്ടായി.