Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പത്തോളം വീട്ടുകാര്‍ക്ക് ആശ്വാസം; പൂതംകുനിയില്‍ റോഡ് തുറന്നു

January 14, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

ഒഞ്ചിയം: ഒരു പ്രദേശത്തിന്റെ ചിരകാല സ്വപ്‌നമായ പൂതംകുനിയില്‍ റോഡ് യാഥാര്‍ഥ്യമായി. വഴിയില്ലാതെ ബുദ്ധിമുട്ടിയ പത്തോളം വീട്ടുകാര്‍ക്ക് ആശ്വാസം പകരുന്നതായി ഈ റോഡ്. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ പൂതംകുനിയില്‍ റോഡ് കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 11 ലക്ഷവും നാട്ടുകാരുടെ കമ്മറ്റി മൂന്ന് ലക്ഷവും ചെലവഴിച്ചാണ് റോഡ് യാഥാര്‍ഥ്യമാക്കിയത്.
ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പി.എം ബാലന്‍, എന്‍.പി.ബാലകൃഷ്ണന്‍, വിജയന്‍ കെ പി, സുരേഷ് കക്കാട്ട്, വി വി മുഹമ്മദ്, മധുസൂദനന്‍ യു, സുരേഷ് ബാബു.എ.കെ, യൂസഫ് മമ്മാലികണ്ടി, അഡ്വ.ദേവരാജന്‍, മനോജ് എം ഇ, അഡ്വ.അനില്‍കുമാര്‍, ദിലീഷ് പികെ, ജയശ്രീ മൈനാകം, സജിത തിലക് രാജ് തുടങ്ങിയവര്‍ സംസാരിച്ചു. റോഡ് യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, വാര്‍ഡ് മെമ്പര്‍ രഞ്ജിത്ത് എം.വി, റോഡ് കമ്മിറ്റി കണ്‍വീനര്‍ ദിലീഷ് പി കെ എന്നിവരെ ആദരിച്ചു. കലാസന്ധ്യ ഒരുക്കിയ കലാകാരന്മാര്‍ക്ക് പി എം ഗംഗാധരന്‍ സ്മരണാര്‍ഥം മൊമെന്റോ വിതരണം ചെയ്തു. തുടര്‍ന്ന് നൃത്ത സംഗീത നിശ അരങ്ങേറി
നേരത്തേ മടപ്പള്ളി ടൗണില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ പ്രദേശവാസികള്‍ക്കൊപ്പം രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. ഉദ്ഘാടന പരിപാടിയില്‍ പതിമൂന്നാം വാര്‍ഡ് മെമ്പര്‍ രഞ്ജിത്ത് എംവി സ്വാഗതം പറഞ്ഞു

RECOMMENDED NEWS

അരൂരില്‍ ഹൈസ്‌കൂള്‍ അനുവദിക്കണം: സിപിഐ

അരൂരില്‍ ഹൈസ്‌കൂള്‍ അനുവദിക്കണം: സിപിഐ

1 month ago
സി.കെ.ചന്ദ്രപ്പന്‍ ഓര്‍മയായിട്ട് 13 വര്‍ഷം; സ്മരണ പുതുക്കി സിപിഐ

സി.കെ.ചന്ദ്രപ്പന്‍ ഓര്‍മയായിട്ട് 13 വര്‍ഷം; സ്മരണ പുതുക്കി സിപിഐ

3 months ago
തിരുവനന്തപുരത്ത് അച്ഛനും അമ്മയും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് അച്ഛനും അമ്മയും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ

2 weeks ago

ഒറ്റപ്പെട്ട മഴ തുടരും; കള്ളക്കടല്‍ മുന്നറിയിപ്പ്

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal