ആയഞ്ചേരി: ജനുവരി 29, 30, 31 തീയ്യതികളിൽ വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ് മുക്കടുത്തും
വയലിൽ ബ്രാഞ്ച് കമ്മിറ്റിയുടെ സംഘാടക സമിതി ഓഫീസ് തുറന്നു. ആയഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവും ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ടി.വി. കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു. . എൽസി അംഗം കണ്ടോത്ത് ശശി അധ്യക്ഷത വഹിച്ചു. കെ.സുരേഷ് ബാബു, കെ.പി. ബാബു, യു.കെ നാണു, കെ. ബിന്ദു, പി. രാധിക എന്നിവർ സംസാരിച്ചു. ആയഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ കീഴിലെ 13 ബ്രാഞ്ചുകമ്മിറ്റികളിലും സംഘാടക സമിതി ഓഫീസുകൾ പ്രവർത്തനക്ഷമമായി. സമ്മേളനത്തിൻ്റെ ഭാഗമായുള്ള പുസ്തകോത്സവം 14 ന് വടകരയിൽ ആരംഭിക്കും.
