ഉയർത്തിപ്പിടിക്കാനുള്ള ഉത്തമമായ മാർഗം ഗാന്ധിയൻമൂല്യങ്ങളെ തിരിച്ചുപിടിക്കലാണെന്ന് മുൻ മന്ത്രി സി.കെ.നാണു അഭിപ്രായപ്പെട്ടു. ഗാന്ധി എന്ന വെളിച്ചത്തിൽനിന്നുള്ള അകലമാണ് നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന പല പ്രതിസന്ധികൾക്കും കാരണം.
വടകര താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട നാല്പത് ഗ്രന്ഥാലയങ്ങൾക്ക് പി. ഹരീന്ദ്രനാഥ് രചിച്ച ‘ മഹാത്മാഗാന്ധി: കാലവും കർമപർവവും 1869-1915’ എന്ന പുസ്തകം ആക്കുറേറ്റ് കൺട്രോൾ സ്വിച്ച്ഗിയർ (യു എ ഇ ആന്റ് ഇന്ത്യ) എന്ന സ്ഥാപനം അക്ഷരോപഹാരമായി നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുനില ജോൺ ആദ്യപുസ്തകം ഏറ്റുവാങ്ങി. ബി.സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. രാജേന്ദ്രൻ എടത്തുംകര മുഖ്യപ്രഭാഷണം നടത്തി. പുറന്തോടത്ത് സുകുമാരൻ, പി.പി. രാജൻ, ടി.പി. റഷീദ്, കെ.പി. പ്രദീപ്കുമാർ എന്നിവർ ആശംസ നേർന്നു. എം.ജനാർദ്ദനൻ സ്വാഗതവും വി.ടി. ബാലൻ നന്ദിയും പറഞ്ഞു.