വടകര: ചോറോട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ആദ്യ വിദ്യാര്‍ഥി ബാച്ച് എന്നു വിശേഷിപ്പിക്കാവുന്നവര്‍ നാലര
പതിറ്റാണ്ടിനു ശേഷം ഒത്തുചേര്‍ന്നു. സ്‌കൂളില്‍ നടന്ന ഈ സംഗമം വേറിട്ട അനുഭവമായി. പങ്കെടുത്തവരെല്ലാം 60 കഴിഞ്ഞവര്‍. സ്‌കൂളിലെ 1975-78 ബാച്ചാണ് നാല്പത്തി ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഒത്തുചേര്‍ന്നത്. 1974 ലാണ് ഗേള്‍സ് സ്‌കൂളായി ചോറോട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് നാട്ടുകാരുടേയും പഞ്ചായത്തിന്റേയും അപേക്ഷ പരിഗണിച്ച് ആ വര്‍ഷം തന്നെ മിക്‌സഡ് സ്‌കൂളായി ഗവണ്‍മെന്റ് ഉത്തരവിറക്കുകയായിരുന്നു. 1975-76 വര്‍ഷത്തെ അന്നത്തെ എട്ടാം തരത്തില്‍ 41 ആണ്‍കുട്ടികളും 37 പെണ്‍കുട്ടികളുമാണ് അഡ്മിഷന്‍ നേടിയത്. തൊട്ടടുത്ത് തന്നെ പ്രവര്‍ത്തിച്ചിരുന്ന കുരിക്കിലാട് യുപി സ്‌കൂളിലാണ് ആദ്യ രണ്ടു ബാച്ചുകളുടെയും ക്ലാസ്സുകള്‍ നടന്നത്. 1978ല്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയ ഇവരാണ് ചോറോട് ഗവ. ഹൈസ്‌കൂളിലെ ആദ്യത്തെ എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ഥികള്‍. കുടുംബവും തൊഴിലുമായി പലയിടങ്ങളില്‍ കഴിയുന്നവര്‍. ദീര്‍ഘ
കാലങ്ങള്‍ക്ക് ശേഷം ജീവിതത്തിലെ റിട്ടയര്‍മെന്റ് വേളയിലാണ് ഇവര്‍ പൂര്‍വ വിദ്യാര്‍ഥിസംഗമത്തിനെത്തിയത്. ഇവരില്‍ മിക്കവരും മുത്തശ്ശനും മുത്തശ്ശിയുമായി കഴിഞ്ഞു.
സംഗമത്തില്‍ 45 പേര്‍ പങ്കെടുത്തു. കൂടെ പഠിച്ചവരില്‍ മരണപ്പെട്ട ആറുപേരെ സംഗമത്തില്‍ പങ്കെടുത്തവര്‍ സ്മരിച്ചത് ഈറനണിയിക്കുന്ന അനുഭവമായി. കൗമാര ഓര്‍മകളും ഊഷ്മളമായ സൗഹൃദവും പങ്കുവെച്ചു ഏറെ സമയം സ്‌കൂളില്‍ ചെലവഴിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്. സംഗമത്തില്‍ വിനീത് കുമാര്‍ വി, സോമസുന്ദരന്‍ കെ, നാരായണന്‍.സി, പുഷ്പജ ടി പി, ബാലകൃഷ്ണന്‍ കുനിയില്‍ എന്നിവര്‍ സംസാരിച്ചു. സോമസുന്ദരന്‍ കെ ( പ്രസിഡന്റ്), വിനീത് കുമാര്‍.വി (സെക്രട്ടറി), രമണി സി കെ ( വൈസ്പ്രസിഡണ്ട്), ശശിധരന്‍ മാനോത്ത് ( ജോ: സെക്രട്ടറി), ബാലകൃഷ്ണന്‍ കുനിയില്‍ ( ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി പൂര്‍വ്വ വിദ്യാര്‍ഥി സംഘടനക്ക് രൂപംനല്‍കി.