നേതൃത്വത്തിൽ ഹോം കെയർ പ്രവർത്തനം ആരംഭിച്ചു. അയനിക്കാട് പാലേരി മുക്ക് യുവധാര പരിസരത്ത് സോണൽ കമ്മിറ്റിയംഗം എൻ.സി. മുസ്തഫ ഉദ്ഘാടനം നിർവ്വഹിച്ചു. ചെയർമാൻ കെ. സുനിൽ അധ്യക്ഷത വഹിച്ചു.
സിപിഎം ഏച്ചിലാട്ട് ബ്രാഞ്ച് സംഭാവന നൽകിയ മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ കിറ്റ് സിക്രട്ടറി പി.കെ. ചന്ദ്രനിൽ നിന്നും മേഖലാ കമ്മിറ്റിയംഗങ്ങൾ ഏറ്റുവാങ്ങി. സുരക്ഷ കുറ്റിയിൽ പീടിക യൂണിറ്റ് സംഭാവന നൽകിയ ബി.പി. മോണിറ്റർ പി.കെ. സുരേഷിൽ നിന്നും കെ.കെ. ഖാലിദ് ഏറ്റുവാങ്ങി. സോണൽ കമ്മിറ്റിയംഗം വി.വി. അനിത, എം.എ.വിനോദൻ, വിഷ്ണു , ധനഞ്ജയൻ, കെ. രാജേന്ദ്രൻ, ചെറു വോട്ട് സുരേഷ് എന്നിവർ സംസാരിച്ചു.
വളണ്ടിയർമാരായ ആത്മജ, സി.വി.ബഷീർ, രാഗേഷ് പട്ടായി, നഴ്സ് പി. അപർണ എന്നിവർ നേതൃത്വം നൽകി. മേഖലാ കൺവീനർ കെ.കെ. ഖാലിദ് സ്വാഗതവും യൂണിറ്റ് കൺവീനർ കെ.കെ. ബിനീഷ് നന്ദിയും പറഞ്ഞു.