വടകര: പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഐഡിബിഐ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്ന് അനുവദിച്ച മൂന്ന് പ്രൊജക്ടറുകളും ഒരു ലാപ്‌ടോപ്പും റീജിയണല്‍ മാനേജര്‍ സുനില്‍കുമാറും വടകര ബ്രാഞ്ച് മാനേജര്‍ ഷൈന്‍ സാമുവലും ചേര്‍ന്ന് സ്‌കൂളിന്റെ പിടിഎ പ്രസിഡന്റ് പി.എം.ജയപ്രകാശ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. രാജന്‍ എന്നിവര്‍ക്ക് കൈമാറി.
ചടങ്ങില്‍ പി. എം. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി. രാജന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ബിനീഷ് നന്ദിയും പറഞ്ഞു.