കുറ്റ്യാടി: ഓട്ടിസ്റ്റിക്ക്, സെന്‍സറി പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി ഷാഡോ രക്ഷാകര്‍തൃ കൂട്ടായ്മ കുറ്റാടിയുടെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ സൗജന്യ പഠന ക്ലാസിന് തുടക്കമായി. ഡോ. സി.പി.അബൂബക്കര്‍ ക്ലാസിന് നേതൃത്വം നല്‍കി.
ജീവ കാരുണ്യ പ്രവര്‍ത്തകനായ സി.സൂപ്പി കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. കിണറ്റും കണ്ടി അമ്മത്, സി.കെ. മഞ്ജുനിത, കെ.കെ. റംസിയ എന്നിവര്‍ പ്രസംഗിച്ചു. ആദ്യഘട്ട ക്ലാസ് ഇന്ന് സമാപിക്കും.