വടകര: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ പാഠക മത്സരത്തില്‍ വടകര ബിഇഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വി.ടി.കൃഷ്ണപ്രിയക്ക് എ ഗ്രേഡിന്റെ തിളക്കം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണപ്രിയ തുടര്‍ച്ചയായ
മൂന്നാം വര്‍ഷമാണ് എ ഗ്രേഡ് സ്വന്തമാക്കുന്നത്. വടകര സ്വദേശികളായ ഡോ. മനോജ് നമ്പൂതിരിയുടെയും വിദ്യയുടെയും മകളാണ് ഈ മിടുക്കി.
