മാനവ സാഹോദര്യവും മത സഹിഷ്ണുതയും രാജ്യ സ്നേഹവും പഠിപ്പിക്കുന്ന മദ്രസ്സാ പ്രസ്ഥാനത്തെ കുറിച്ച് അടിസ്ഥാന രഹിതമായി ഉയർന്നു വരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ നടത്തുന്ന സെമിനാറിൽ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ശനിയാഴ്ച വൈകീട്ട് 3 മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഫെഡറൽ ബാങ്കിന് സമീപമുള്ള റോയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ.അബ്ദുൾ അസീസ് ഫൈസി ചെറുവാടി പ്രമേയ പ്രഭാഷണം നടത്തും.
എസ്എംഎ ജില്ലാ പ്രസിഡന്റ് ഡോ. അവേലത്ത് സയ്യിദ് സ്വബൂർ തങ്ങൾ അധ്യക്ഷത വഹിക്കും. അഫ്സൽ കൊളാരി, മുനീർ സഖാഫി ഓർക്കാട്ടേരി,റഷീദ് മുസ്ല്യാർ ആയഞ്ചേരി, ശാഫി അഹ്‌സനി പൂവ്വത്തും ചോല, കെ എം അബ്ദുൾ ഹമീദ് തുടങ്ങിയവർ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ എസ് എം എ ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൾ ഹമീദ്, ജില്ലാ ട്രെയിനിങ്ങ് കാര്യ പ്രസിഡന്റ് സ്വലാഹുദീൻ മുസ്‌ല്യാർ, എസ്എംഎ വടകര സോൺ പ്രസിഡന്റ് ഹാരിസ് സഖാഫി, സെക്രട്ടറി കുഞ്ഞമ്മദ്, ജില്ലാ ക്ഷേമകാര്യ പ്രസിഡന്റ് അസീസ് പയ്യോളി, കുഞ്ഞിമൊയ്തീൻ സഖാഫി, സ്വാഗതസംഘം കൺവീനർ വി.പി.കെ സലാം എന്നിവർ പങ്കെടുത്തു.