Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വീട് വെക്കുന്നതിന് ഭൂമി തരം മാറ്റാനുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണം: മുഖ്യമന്ത്രി

January 9, 2025
in കേരളം
A A
Share on FacebookShare on Twitter

തിരുവനന്തപുരം: വീട് വയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കിൽ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

തൈക്കാട് അതിഥി മന്ദിരത്തിൽ രണ്ട് ദിവസമായി ചേർന്ന ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നഗര പരിധിയിൽ 5 സെന്റിലും ഗ്രാമങ്ങളിൽ 10 സെന്റിലും വീട് വയ്ക്കുന്നതിന് അപേക്ഷ നൽകിയാൽ ആവശ്യമായ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി അനുവാദം നൽകണം. നെൽവയൽ നിയമം വരുന്നതിനു മുൻപ് പുരയിടമായി പരിവര്‍ത്തിക്കപ്പെട്ട ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കണം. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസില്ലാത്തതിനാല്‍ വേഗത്തിൽ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങളിൽ കൃഷി, റവന്യു വകുപ്പുകളുമായി ഏകോപനമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസ്ട്രിക്ട് മൈനിങ് ഫണ്ട്‌ ഉപയോഗപ്പെടുത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച്‌ സ്റ്റഡീസ് മുഖേന ജില്ലാതലത്തിൽ കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കണം. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രവചിക്കുന്ന നൂതന ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ളവ ഈ ഫണ്ടിലൂടെ സ്ഥാപിക്കാനാകണം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങൾ സമാഹരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യണം. വിവിധ നിർമ്മാണ പദ്ധതികൾ, റോഡ്, റെയിൽവേ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം. സർവ്വേയർ ക്ഷാമത്തിന് പരിഹാരം കാണാന്‍ ആവശ്യമെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം തേടണം. ദേശീയപാതാ വികസനത്തിന് തടസ്സങ്ങൾ ഉണ്ടാകാതെ നടപടികൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്തി പറഞ്ഞു.

RECOMMENDED NEWS

കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി സൗജന്യ വെബിനാര്‍ നാളെ

കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി സൗജന്യ വെബിനാര്‍ നാളെ

3 months ago
എടത്തുംകര മലയില്‍ മീത്തല്‍ കണാരന്‍ അന്തരിച്ചു

എടത്തുംകര മലയില്‍ മീത്തല്‍ കണാരന്‍ അന്തരിച്ചു

1 month ago
മാസപ്പടി വിവാദം; അഴിയൂരില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

മാസപ്പടി വിവാദം; അഴിയൂരില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

2 months ago

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal