സ്ഥിരനിയമനം ഇല്ലാതാക്കി താത്ക്കാലിക നിയമനത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയം പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണനിലവാര തകർച്ചക്ക് കാരണമാകുമെന്ന് കെഎസ്ടിയു സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ അസീസ് പ്രസ്ഥാവിച്ചു. കെഎസ്ടിയു വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം. മഹമൂദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ടി.പി. അബ്ദുൽ ഗഫൂർ, പി.എം. മുസ്തഫ, ജമാലുദ്ദീൻ, എൻ.കെ. അബ്ദുൽ സലീം, മണ്ടോടി ബഷീർ, അൻവർ ഈയ്യഞ്ചേരി, ടി.കെ മുഹമ്മദ് റിയാസ്, ഷംസീർ കെ.പി, പി.കെ അബ്ദുൾ കരീം, ബഷീർ വടക്കയിൽ, തറമ്മൽ അഷ്റഫ് ,എ.കെ അബ്ദുള്ള, എന്നിവർ സംസാരിച്ചു . കെ. കെ മുഹമ്മദലി സ്വാഗതവും ഹമീദ് തറമൽ നന്ദിയും പറഞ്ഞു.
കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട് :പി.കെ അഷ്റഫ്, വൈ.പ്രസിഡണ്ട് : കെ.കെ മുഹമ്മദലി, സഫുവാൻ പി. സി ,സാജിദ് ടി.പി, സിറാജ്. ഇ , എം. അബ്ദുൾ അസീസ്, സി.ടി. ഹാരിസ്, : ജനറൽ സെക്രട്ടറി എം.പി. മുഹമ്മദ് റഫീഖ്, ജോ :സെക്രട്ടറി, റാഷിദ് പനോളി, ഷരീഫ് കുന്നുമ്മൽ, നൗഫൽ സി.വി, അബ്ദുൾ സലാം മoത്തും കുനിയിൽ , ട്രഷറർ : ഹമീദ് തറമൽ ഐടി കോഡിനേറ്റർ : യൂനുസ് മുളിവയൽ, അക്കാദമിക്ക് കൺവീനർ ഒ. മുനീർ എന്നിവരെ ഭാരവാഹികളായി യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.