വടകര: ഹയര്‍സെക്കന്ററി മേഖലയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന അധ്യാപക വിരുദ്ധവും അശാസ്ത്രീയവുമായ
പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്ന് ഹയര്‍സെക്കന്ററി സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ (എച്ച്എസ്എസ്ടിഎ) വടകര മേഖല സമ്മേളനം ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ നടക്കുന്ന ഹയര്‍ സെക്കന്ററി പരീക്ഷ സമയം ഉച്ചക്ക് ശേഷമാക്കിയത് കുട്ടികളെയും അധ്യാപകരെയും ഒരുപോലെ ബാധിക്കുമെന്ന് സമ്മേളനം ആശങ്കറിയിച്ചു. മൂന്ന് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പരീക്ഷകള്‍ പതിവ് പോലെ ഉച്ചക്ക് മുമ്പ് നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഹയര്‍സെക്കന്ററി മേഖലയെ തകര്‍ക്കുന്ന അശാസ്ത്രീയ പരിഷ്‌കാരങ്ങളില്‍ നിന്നു സര്‍ക്കാര്‍ പിന്‍വലിയണമെന്നും മേഖലയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും ആവശ്യമുയര്‍ന്നു.
ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. രജീഷ് ആര്‍.ബി. അധ്യക്ഷത വഹിച്ചു. സംസ്ഥാന
സെക്രട്ടറി അഫ്‌സല്‍, ജില്ലാ ഭാരവാഹികളായ മുജീബ് റഹ്‌മാന്‍, ശ്രീനാഥ്, അബ്ദുല്‍ ജലീല്‍, കെ.കെ.അനില്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.ഷിജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സര്‍വീസില്‍ നിന്നു വിരമിക്കുന്ന പയ്യോളി ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകരായ ശ്രീധരന്‍ , ബാബു എന്നീ അധ്യാപകര്‍ക്കു യാത്രയയപ്പും നല്‍കി. സുനില്‍ കുമാര്‍.പി.കെ സ്വാഗതവും മനോജ് കൊളോറ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി രജീഷ് ആര്‍.ബി. (പ്രസിഡന്റ്), ഷിജിത്ത്.പി.കെ (സെക്രട്ടറി), മനോജ് കൊളോറ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. രജീഷ് ആര്‍.ബി. അധ്യക്ഷത വഹിച്ചു. സംസ്ഥാന
