Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ചേരാപുരം ചിറക്കല്‍ ക്ഷേത്രം തിറ മഹോത്സവം; കൊടിയേറ്റം 11ന്

January 9, 2025
in പ്രാദേശികം, സാംസ്‌കാരികം
A A
ചേരാപുരം ചിറക്കല്‍ ക്ഷേത്രം തിറ മഹോത്സവം; കൊടിയേറ്റം 11ന്
Share on FacebookShare on Twitter

വേളം: കടത്തനാട്ടിലെ ചിരപുരാതനമായ ചേരാപുരം ശ്രീ ചിറക്കല്‍ പരദേവതാ ക്ഷേത്രത്തിലെ തിറ മഹോത്സവം ജനുവരി 11 ന് കൊടിയേറി 13 വരെ ആഘോഷിക്കുമെന്ന് ക്ഷേത്രരക്ഷാധികാരി കുനിയില്‍ രാഘവന്‍ അറിയിച്ചു. ‘ചിറക്കല്‍ തിറയും പരക്കെ പുത്തരിയും’ എന്ന വാമൊഴി പണ്ടേ കേട്ടുവരുന്നതാണ്. പുത്തരി ആഘോഷത്തില്‍ ക്ഷേത്രോത്സവത്തിന്റെ പങ്കും പ്രാധാന്യവും പ്രസിദ്ധമാണ്. കണ്ടിയില്‍ തറവാട്ടുകാരുടെ ഈ കുടുംബ ക്ഷേത്രത്തിന്റെ ഉത്സവാഘോഷത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ പങ്കാളിത്തമുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്.
11 ന് കൊടിയേറ്റത്തിനു ശേഷം നട്ടത്തിറ ഉണ്ടായിരിക്കും, 12 ന് വിവിധ ആഘോഷവരവുകള്‍, സന്ധ്യയ്ക്ക് പൂക്കലശം ഉള്‍പ്പെടെ മേളക്കൊഴുപ്പോടെയുള്ള കുളിച്ചെഴുന്നള്ളത്തിന് ശേഷം വിവിധങ്ങളായ തിറയാട്ടം, 13 ന് പ്രഭാതത്തില്‍ ഉയരമേറിയ തിരുമുടിയും ചുറ്റും തീപ്പന്തങ്ങളുമുള്ള ഘണ്ഡാകര്‍ണന്റെ തിറയും ഉണ്ടായിരിക്കും. ഭക്തിയും വിസ്മയവും ഉളവാക്കുന്നതാണ് ഈ തിറകള്‍. കാലത്ത് 9 മണിക്ക് ശേഷമുള്ള കാരണവരുടെ തിറയാട്ടത്തോട് കൂടി ഈ വര്‍ഷത്തെ ഉത്സവാഘോഷം സമാപിക്കും. 12 ന് രാത്രി 11 മണിക്ക് പൂളക്കൂല്‍ നാടകവേദിയുടെ ‘തീരം തേടുന്നവര്‍ ‘ എന്ന നാടകം അരങ്ങേറും

 

RECOMMENDED NEWS

വീട്ടിൽ പ്രസവത്തിനിടെ യുവതിയുടെ മരണം: ഭർത്താവ് കസ്റ്റഡിയിൽ

വീട്ടിൽ പ്രസവത്തിനിടെ യുവതിയുടെ മരണം: ഭർത്താവ് കസ്റ്റഡിയിൽ

2 months ago
കൊ​ല്ല​ത്ത് ര​ണ്ട​ര വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മാ​താ​പി​താ​ക്ക​ൾ ജീ​വ​നൊ​ടു​ക്കി

കൊ​ല്ല​ത്ത് ര​ണ്ട​ര വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മാ​താ​പി​താ​ക്ക​ൾ ജീ​വ​നൊ​ടു​ക്കി

3 months ago
നടക്കുതാഴ-ചോറോട് കനാലില്‍ മീനുകള്‍ ചത്തു പൊന്തിയത് ആശങ്ക പരത്തി; വെള്ളം പരിശോധനക്കയച്ചു

നടക്കുതാഴ-ചോറോട് കനാലില്‍ മീനുകള്‍ ചത്തു പൊന്തിയത് ആശങ്ക പരത്തി; വെള്ളം പരിശോധനക്കയച്ചു

3 days ago

ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; ഇടിമിന്നലും പ്രതീക്ഷിക്കാം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal