Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ലഹരിക്കെതിരെ ഷോര്‍ട്ട് ഫിലിം; അവാര്‍ഡ് സമ്മാനിച്ചു

January 8, 2025
in സാംസ്‌കാരികം
A A
ലഹരിക്കെതിരെ ഷോര്‍ട്ട് ഫിലിം; അവാര്‍ഡ് സമ്മാനിച്ചു
Share on FacebookShare on Twitter

നാദാപുരം: എക്സൈസ് വകുപ്പ് വിമുക്തി നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നടത്തിയ ഷോര്‍ട്ട് ഫിലിം മല്‍സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച ജേതാവിന് അവാര്‍ഡ് സമ്മാനിച്ചു. പേരോട് എംഐഎം ഹയര്‍സെക്കന്ററി സ്‌കൂളിലെ ജേര്‍ണലിസം അധ്യാപകന്‍ ഇസ്മായില്‍ വാണിമേല്‍ സംവിധാനം ചെയ്ത അച്ഛന്റെ മകന്‍ എന്ന ഷോര്‍ട്ട് ഫിലിമാണ് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രണ്ടാം സമ്മാനത്തിന് അര്‍ഹമായത്. സ്‌കൂള്‍ മീഡിയ ക്ലബ്ബും എന്‍എസ്എസും ചേര്‍ന്നാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചത്.
അവാര്‍ഡും 10,000 രൂപയുടെ ചെക്കും ജോയിന്റ് എക്സൈസ് കമ്മീഷണര്‍ (നോര്‍ത്ത് സോണ്‍) കെ.എസ്.ഷാജി ഇസ്മായില്‍ വാണിമേലിന് സമ്മാനിച്ചു.
ചടങ്ങ് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധസത്യന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.കെ.മുഹമ്മദ് എടച്ചേരി അധ്യക്ഷനായി. ബംഗ്ലത്ത് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ വട്ടപ്പാട്ടില്‍ എ.ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. നാദാപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ അനുമോന്‍ ആന്റണി, വാര്‍ഡ് മെമ്പര്‍ പി.ഷാഹിന, പ്രിന്‍സിപ്പള്‍ ഇന്‍-ചാര്‍ജ് എ.കെ.രഞ്ജിത്ത്, ജാഫര്‍ വാണിമേല്‍, ടി.പി.സുമയ്യ, അസീസ് ആര്യമ്പത്ത്, ഇസ്മായില്‍ വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.

 

RECOMMENDED NEWS

നീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

നീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

3 months ago
ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് പുറമേരി; എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ നടത്തി

ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് പുറമേരി; എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ നടത്തി

4 months ago
ലൈംഗിക പീഡന കേസ്: രാജി വെക്കണോയെന്ന് മുകേഷ് തീരുമാനിക്കട്ടെയെന്ന് പി.സതീദേവി

ലൈംഗിക പീഡന കേസ്: രാജി വെക്കണോയെന്ന് മുകേഷ് തീരുമാനിക്കട്ടെയെന്ന് പി.സതീദേവി

4 months ago

റിട്ട. ഡപ്യൂട്ടി കലക്ടര്‍ ചിയ്യൂര്‍ പി.പി.കരുണാകരന്‍ അടിയോടി അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal