വടകര: ഓൾ കേരള ഓട്ടോമൊബൈൽ
എംപ്ലോയീസ് യൂണിയൻ സ്ഥാപകദിനാചരണവും കോഴിക്കോട് ജില്ല കുടുംബ സംഗമവും വടകരയിൽ നടന്നു, പരിപാടി ഹൃദ്യമായി. ശാദിമഹൽ ഓഡി റ്റോറിയത്തിൽ ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.സ്പെയർ എക്സ്പോ, കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികളും നടന്നു. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പി.കെ.വിജയകുമാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറർ ഷിബു ജോസഫ് മുതിർന്ന അംഗങ്ങളെ ആദരിച്ചു.
ചടങ്ങിൽ കോഴിക്കോട് ജില്ല ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി എൽ.രമേശ്, ഐഎൻടിയുസി പ്രതിനിധി രഞ്ജിത്ത് കണ്ണോത്ത്, ബിഎംഎസ് ജില്ലാ കമ്മിറ്റി അംഗം ടി.എം.പ്രശാന്ത്, എം.കെ.സോമനാഥൻ, എം.കെ.ദാമു, മധു കാട്ടാക്കട, പ്രമോദ് പോത്തിക്കര, ഷാജി കല്ലമ്പലം, ബാബുരാജ്, കെ.കെ.രാമചന്ദ്രൻ, കർമ്മജി, പി.പി.ബൈജു എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാൻ കെ.അശോകൻ സ്വാഗതവും കൺവീനർ വി.വി.ദാമോദരൻ നന്ദിയും പറഞ്ഞു.