യുദ്ധക്കെടുതിയിൽ യാതന അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ കഥ ഇതിവൃത്തമായി അവതരിപ്പിച്ച കുരുതിപ്പൂക്കൾ എന്ന നാടകവും സംസ്ഥാന തലത്തിൽ മികച്ചനാടകമായി പരിഗണിക്കപ്പെട്ടു വിദ്യാഭ്യാസ രംഗത്ത് മത്സരങ്ങളുടെ ഫലമായി കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളുടെ കഥ പറയുന്ന റാങ്ക് എന്ന നാടകവും പ്രശസ്ത മലയാള കവി റഫീഖ് അഹമ്മദിന്റെ തോരാമഴ എന്ന കവിതയെ ആസ്പദമാക്കി കഴിഞ്ഞ വർഷം അരങ്ങിലെത്തിയ പുള്ളിക്കുട നാടകവും പ്രേക്ഷകരെയും നാടക പ്രവർത്തകാരുടെയും വിധികർത്താക്കളുടെയും പ്രത്യേക പ്രശംസക്ക് അർഹമായിരുന്നു.
ഈ വർഷം എംജെ വി എച്ച് എസ് സ്കൂൾ അവതരിപ്പിക്കുന്ന ഒരു ദേശത്തിന്റെ സുഗന്ധം എന്ന നാടകം ഭരണകൂട ഭീകരതയുടെ കാണാപ്പുറങ്ങൾ ചർച്ച ചെയ്യുന്നതും കുട്ടികളിൽ ജനാധിപത്യ ബോധവും മത സൗഹാർദവും കൂട്ടിയുറപ്പിക്കുന്നതുമാകുന്നു. വാസു വാളയിൽ രചനയും എൻ പി എസ് കൊല്ലേരി സംവിധാനവും നിർവഹിച്ച പ്രസ്തുത നാടകം ജില്ലാ തലത്തിൽ ജൂറിയുടെ പ്രത്യേക പരാമർഷവും നേടിയിട്ടുണ്ട്.
ഹിസാന, ഫിദ ഫാത്തിമ, പി. ആദിയ, നേഹ ഫാത്തിമ, ആഹിൽ അസീസ്, മുഹമ്മദ് യാസീൻ, സിനാൻ, ഷഹദ ഫാത്തിമ, വി.കെ.മുഹമ്മദ് സിനാൻ, മുഹമ്മദ് ബാദിഷ, എന്നീ വിദ്യാർഥികൾ ചേർന്നാണ് നാടകം അരങ്ങിൽ എത്തിക്കുന്നത്. 18വർഷവും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയതിലൂടെ അറബിക് നാടകം എന്നത് വില്ല്യാപ്പള്ളി എംജെ ഹൈ സ്കൂൾ കലാമികവിനോടപ്പം ചേർന്ന് നിൽക്കുന്ന ഒരു മത്സര ഇനമായി മാറിയിരിക്കുന്നു.