വടകര: സംസ്ഥാന കലോത്സവത്തില്‍ ഹാട്രിക്ക് വിജയം നേടി തിളങ്ങിയിരിക്കുകയാണ് യുക്ത. മിമിക്രിയിലും ഓട്ടന്‍തുള്ളലിലും
മൂന്നാം തവണയും മിന്നും പ്രകടനവുമായി എ ഗ്രേഡ് സ്വന്തമാക്കിയിരിക്കുകയാണ് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ യുക്ത. 12 വര്‍ഷമായി കലോത്സവ മേഖലയില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിക്കുന്ന യുക്ത മിമിക്രി സുനില്‍ കോട്ടേമ്പ്രത്തിന്റെയും ഓട്ടന്‍ തുള്ളല്‍ കലാമണ്ഡലം മോഹന കൃഷ്ണന്റെയും പ്രവീണ്‍ ഇടച്ചേരിയുടെയും കീഴിലാണ് പരിശീലിക്കുന്നത്. സ്യമന്തകം കഥയെ ആസ്പദമാക്കിയാണ് ഇത്തവണ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത്. അനുകരണകലയില്‍ വേറിട്ട
ഇനങ്ങളായിരുന്നു എന്നും യുക്ത അവതരിപ്പിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെപോലെ മികച്ച പ്രകടനമായിരുന്നു ഇത്തതവണയും. അനുകരണ കലയുടെ പുതിയ തലങ്ങളിലൂടെയുള്ള യാത്രയായിരുന്നു യുക്ത പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചോറോട് കല്‍ഹാരയില്‍ അനില്‍കുമാറിന്റെയും അധ്യാപിക ഷൈനിയുടെയും മകളാണ്. സഹോദരന്‍ നിര്‍മല്‍.

