നാദാപുരം: ഉമ്മത്തൂര്‍ എസ്‌ഐഎ കോളജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കുട്ടികള്‍ക്ക് പൊതു പരീക്ഷയ്ക്ക് തയ്യാറാകാന്‍ വേണ്ടി നടത്തുന്ന പ്രത്യേക രാത്രികാല പഠന ക്യാമ്പിന് തുടക്കമായി.
‘വിജയഭേരി’ എന്ന പേരില്‍ നടത്തുന്ന ക്യാമ്പ് എസ്‌ഐഎ കോളേജ് അക്കാദമിക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ഡോ. പുത്തൂര്‍ മുസ്തഫ ക്യാമ്പ് സന്ദേശം നല്‍കി.
ആര്‍. പി. ഹസ്സന്‍, ജയേഷ്, ഗഫൂര്‍ ദാരിമി, അനഘ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍, സബ് ജില്ല, ജില്ലാതല മത്സര വിജയികള്‍ക്ക് മൊമെന്റോ വിതരണവും നടത്തി.