വടകര: മടപ്പള്ളി ഗവ.കോളജിലെ അലൂംനി അസോസിയേഷന്‍ ‘ഒരുമ’ പുതുവത്സരാഘോഷവും സാഹിത്യ സായാഹ്നവും സംഘടിപ്പിച്ചു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസ്വാദ്യകരമായി. ക്രിസ് അവന്യു ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗാനരചയിതാവും നാടകപ്രവര്‍ത്തകനുമായ ഇ.വി.വത്സന്‍ ഉദ്ഘാടനം ചെയ്തു.
ഒരുമ പ്രസിഡന്റ് ഡോ.ബിന്ദു അരവിന്ദ് അധ്യക്ഷയായി. സെക്രട്ടറി ജി.കെ.വിനീത്കുമാര്‍, ഡോ പി.കെ.സുമോദന്‍, ഡോ കെ.എം ഭരതന്‍, പി.പി.പ്രമോദ്, എ.വി.അബ്ദുള്‍ ലത്തീഫ്, സുനില്‍ മടപ്പള്ളി, അശോകന്‍ മടപ്പള്ളി എന്നിവര്‍ സംസാരിച്ചു.
കെ. ചന്ദ്രന്‍, സത്യന്‍ കാരയാട്, മഹിജ, സി.എം.ബാബു കരിയാട്, മനോജ് ഒഞ്ചിയം, എം.പി.മോഹനന്‍ മുതുവണ്ണ എന്നിവര്‍ കവിതാലാപനം നടത്തി. പി.പി പ്രമോദിന്റെ നേതൃത്വത്തില്‍ പാട്ടുവര്‍ത്തമാനവും വിവിധ ഗായകര്‍ ഒരുക്കിയ കരോക്കെ ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു.