കുറ്റ്യാടി: വര്‍ഗീയ ശക്തികളുമായി സന്ധി ചെയ്യാന്‍ തയ്യാറല്ലെന്ന പ്രഖ്യാപിച്ച് കേന്ദ്ര ഭരണം രാജിവെച്ചവരുടെ പാരമ്പര്യമാണ് ആര്‍ജെഡിയുടേതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ. സോഷ്യലിസ്റ്റുകള്‍ എക്കാലവും ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷത മുറുകെ പിടിച്ചാണ് രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാന്‍ പ്രധാനമന്ത്രി പദം വി.പി.സിംഗ് വലിച്ചെറിഞ്ഞതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ മഹിള ജനതാദള്‍ കുറ്റ്യാടി നിയോജക മണ്ഡലം ക്യാമ്പ് പാതിരിപ്പറ്റ ‘എം.പി.നാണി അമ്മ നഗറില്‍ ‘ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. നിയോജക മണ്ഡലം പ്രസിഡന്റ് എം.പി.പുഷ്പ അധ്യക്ഷത വഹിച്ചു.
ജില്ല പ്രസിഡന്റ് പി.സി. നിഷ കുമാരി മുഖ്യപ്രഭാഷണം നടത്തി. വി.പി.വാസു, ആയാടത്തില്‍ രവീന്ദ്രന്‍, വിനോദ് ചെറിയത്ത്, ടി.എന്‍ മനോജ്, സുമ തൈക്കണ്ടി, നീലിയോട്ട് നാണു, ഹേമ മോഹന്‍ എന്നിവര്‍ സംസാരിച്ചു. ‘വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പദവി’ എന്ന വിഷയത്തില്‍ ഡയറ്റ് ലക്ചറര്‍ ടി.എന്‍.കെ.നിഷ ക്ലാസ്സെടുത്തു.