Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഹണി റോസിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍, മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തു

January 6, 2025
in കേരളം
A A
ഹണി റോസിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍, മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തു
Share on FacebookShare on Twitter

കൊച്ചി: സ്ത്രീ വിരുദ്ധ കമന്റിട്ടെന്ന നടി ഹണി റോസിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം പനങ്ങാട് സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീ വിരുദ്ധ കമൻുകളിട്ട മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും നടി കൈമാറിയ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം പരിശോധിച്ചു വരികയാണെന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു നടി ഹണി റോസിന്റെ പരാതി. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി നടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്.

RECOMMENDED NEWS

തളീക്കര അമ്പലക്കണ്ടി ജസീറ അന്തരിച്ചു

തളീക്കര അമ്പലക്കണ്ടി ജസീറ അന്തരിച്ചു

21 hours ago
മലോല്‍മുക്ക് കണിയാംകുന്നുമ്മല്‍ വീരമ്മ അന്തരിച്ചു

മലോല്‍മുക്ക് കണിയാംകുന്നുമ്മല്‍ വീരമ്മ അന്തരിച്ചു

4 months ago
കോണ്‍ഗ്രസ് പയ്യോളി മണ്ഡലം ജനറല്‍ സെക്രട്ടറി തെക്കയില്‍ ഷാജി അന്തരിച്ചു

ഷാജിയുടെ വേര്‍പാട് നാടിന്റെ തേങ്ങലായി

7 days ago
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

തിരുവനന്തപുരത്ത് മകന്‍ അച്ഛനെ വെട്ടിക്കൊന്നു; പ്രതി കീഴടങ്ങി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal