മലപ്പുറം: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു.
പി.വി.അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മണിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിച്ചുവെന്നും ചോര വാര്‍ന്ന അവസ്ഥയിലുള്ള മണിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും ആരോപിച്ചാണ് പ്രതിഷേധമുണ്ടായത്. ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി.വി.അന്‍വര്‍ വിമര്‍ശിച്ചു. മണി എന്ന യുവാവ് രണ്ടര മണിക്കൂര്‍ രക്തം വാര്‍ന്ന് കിടന്നു. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നല്‍കുന്നില്ലെന്ന് എംഎല്‍എ പ്രതികരിച്ചു. പ്രതിഷേധത്തിനു ശേഷം പി.വി.അന്‍വറും പ്രവര്‍ത്തകരും ജില്ലാ ആശുപത്രിയിലേക്ക് പോയി.
നിലമ്പൂര്‍ കരുളായി വനത്തില്‍ കാട്ടാന ആക്രമണത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് (35) കൊല്ലപ്പെട്ടത്. കാട്ടാന
ആക്രമിച്ചപ്പോള്‍ മണിയുടെ കയ്യില്‍ കുഞ്ഞുണ്ടായിരുന്നും അത്ഭുതകരമായാണ് അഞ്ചു വയസുകാരന്‍ രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ സന്ധ്യക്കാണ് കാട്ടാന ആക്രമണം ഉണ്ടായത്.
കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലിലാക്കി തിരിച്ചുവരുന്നതിനിടെയാണ് മണിയെ കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന അഞ്ചു വയസുള്ള മകന്‍ തെറിച്ചു വീണു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മറ്റുള്ളവരെല്ലാം സുരക്ഷിതമായി കോളനിയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം, മണിയുടെ കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.