വടകര : തണ്ണീർപന്തലിൽ അശ്വിൻ ബസ് തടഞ്ഞ് നിർത്തി ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് ജനവരി ഏഴിന്
ബസ് തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തും.
ബസ് തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തും.
ജനവരി 10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്താനും വടകര താലൂക്ക് ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതി യോഗം തീരുമാനിച്ചു. സൂചന പണിമുടക്ക് ദിവസം കണ്ണൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസുകൾക്ക് സർവീസ് നടത്താം.
യോഗത്തിൽ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ. പ്രദീപ് കുമാർ, ഇ. നാരായണൻ നായർ, വിനോദ് ചെറിയത്ത്, വി.ആർ. ദിലീപ്, പി. സജീവ് കുമാർ, കെ.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.