തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഒന്നാം
വേദി ‘എംടി നിള’യില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. നദികളുടെ പേരിലുള്ള 25 വേദിയിലായി നടക്കുന്ന കലോത്സവത്തില്‍ പതിനയ്യായിരത്തോളംപേര്‍ മാറ്റുരയ്ക്കും.
എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി 1,000 രൂപ നല്‍കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഗോത്രകലാരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ മത്സരവേദികളിലെത്തും. തിരുവനന്തപുരം എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഏഴ് കൗണ്ടറുകളിലായി 14 ജില്ലകള്‍ക്കും
പ്രത്യേകം രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെല്‍പ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്. പുത്തരിക്കണ്ടത്തെ ഊട്ടുപുരയില്‍ ഒരേ സമയം നാലായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാം.