ഓര്‍ക്കാട്ടേരി: അമേച്വര്‍, പ്രൊഫഷനല്‍ നാടകങ്ങളില്‍ തിളങ്ങിയ നാട്ടിലെ നാടകപ്രവര്‍ത്തകരെ ആദരിച്ച് ഗ്രാന്‍മ തിയേറ്റര്‍ ഓഫ്
ആര്‍ട്‌സ്. ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ നടക്കുന്ന അഖില കേരള പ്രൊഫഷനല്‍ നാടകോത്സവ വേദിയിലാണ് ഏറാമല, അഴിയൂര്‍, ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളിലെ 35 പ്രഗത്ഭനാടക പ്രവര്‍ത്തകര്‍ക്കാണ് ആദരം നല്‍കിയത്. കെ.കെ രമ എംഎല്‍എ നാടകപ്രവര്‍ത്തകരെ ആദരിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാജന്‍ ചെറുവാട്ട് മുഖ്യാതിഥിയായി. ടി.കെ സിബി സ്വാഗതവും യൂസഫ് വെള്ളികുളങ്ങര നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓച്ചിറ
സരിഗയുടെ സത്യമംഗലം ജംഗ്ഷന്‍ എന്ന നാടകം അരങ്ങേറി. ശനിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് സ്വരരാഗം ഒഞ്ചിയം അവതരിപ്പിക്കുന്ന നാടക ഗാനങ്ങളും തുടര്‍ന്ന് വടകര വരദയുടെ അമ്മ മഴക്കാറ് നാടകവും അരങ്ങേറി.

