വില്യാപ്പള്ളി: വില്യാപ്പള്ളി ചാത്തോത്ത് എംഎൽപി സ്കൂൾ വില്യാപ്പള്ളി മുസ്ലിംജമാഅത്ത് ഖത്തർ കമ്മറ്റി സ്പോൺസർ ചെയ്ത മനത്താബ്ര കുഞ്ഞമ്മദ് സ്മാരക ചിൽഡ്രൻസ് പാർക്ക് തുറന്നു. ഷാഫി പറബിൽ എം.പി. ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് ഖാലിദ് കെ.കെ. അധ്യക്ഷത വഹിച്ചു. എൽഎസ്എസ് വിജയികൾക്കുള്ള അനുമോദനവും ഷാഫിപറബിൽ എംപി നിർവ്വഹിച്ചു. പിടിഎ നിർമ്മിച്ച ഹരിത പന്തൽ ഉദ്ഘാടനം വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പൂളക്കണ്ടി മുരളി നിർവ്വഹിച്ചു.
വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ഇ.തറുവൈ ഹാജി, ജ നറൽ സെക്രട്ടറി വരയാലിൽ മൊയ്തുഹാജി, മാനേജർ അസീസ് ടി.കെ., ബ്ലോക്ക് മെബർ എം.കെ. റഫീഖ്, തയ്യിൽ കുഞ്ഞബ്ദുല്ലഹാജി, ഫൈസൽ അരോമ, മുബീന, നൗഫൽ എ.ടി കെ, ഇബ്രാഹിം സി.കെ. എന്നിവർ പ്രസംഗിച്ചു. എച്ച്എം ശ്യാമിലി കെ.എം സ്വാഗതവും സൈഫുദ്ദീൻ. ടി നന്ദിയും പറഞ്ഞു.