Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കുട്ടികളാകുമ്പോൾ കൂട്ടുകൂടും, പുകവലിക്കുന്നത് മഹാ അപരാധമാണോ? പ്രതിഭയ്‌ക്ക് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ

January 3, 2025
in കേരളം
A A
Share on FacebookShare on Twitter

കായംകുളം: യു.പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു. യു.പ്രതിഭയെ വർഗീയവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കുട്ടികളാകുമ്പോൾ കൂട്ടുകൂടും. പുകവലിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലല്ലോ. പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കായംകുളത്ത് നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വേദിയിൽ പ്രതിഭ എംഎൽഎയുമുണ്ടായിരുന്നു. ‘കുട്ടികൾ കൂട്ടുകൂടത്തില്ലേ. ഇത്തിരി വർത്തമാനം പറഞ്ഞു. ആരാണ്ട് വന്ന് പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്‌തെന്ന് ഒരു കേസുമില്ല. ആഎഫ്ഐആർ ഞാൻ വായിച്ചതാണ്. പുകവലിച്ചു എന്നാണുള്ളത്. ഞാൻ വല്ലപ്പോഴും പുകവലിക്കുന്നയാളാണ്. പുകവലിച്ചെന്ന് എഫ്ഐആറിലെഴുതി, ആയിക്കോട്ടെ. അതിന് ജാമ്യമില്ലാ വകുപ്പെന്തിനാണിടുന്നത്. കൊച്ചുകുട്ടികളല്ലേ.’- മന്ത്രി പറഞ്ഞു. കഞ്ചാവ് കേസിൽ പ്രതിഭയുടെ മകനെതിരായ എഫ്ഐആർ നേരത്തെ പുറത്തുവന്നിരുന്നു. . കേസിലെ ഒൻപതാം പ്രതിയാണ് എംഎൽഎയുടെ മകൻ കനിവ്. സംഘത്തിൽ നിന്ന് മൂന്നുഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്നും എഫ്ഐആറിൽ പറയുന്നു.

RECOMMENDED NEWS

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

5 months ago

കൗണ്‍സില്‍ യോഗം അംഗങ്ങള്‍ അറിഞ്ഞില്ല; വടകര നഗരസഭയില്‍ ഗുണ്ടാരാജ് നടപ്പാക്കുകയാണെന്ന് യുഡിഎഫ്

3 months ago
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഇ.വി.ശ്രീധരന്‍ അന്തരിച്ചു

വിടവാങ്ങിയത് ധിഷണാശാലിയായ മാധ്യമ പ്രവര്‍ത്തകന്‍

2 months ago
വിവരാവകാശ നിയമത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഉദ്യോഗസ്ഥരെന്ന് കമീഷണര്‍

വിവരാവകാശ നിയമത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഉദ്യോഗസ്ഥരെന്ന് കമീഷണര്‍

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal