വടകര: ജല്‍ ജീവന്‍ പദ്ധതിക്കായി റോഡുകള്‍ വെട്ടിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇട്ടതിന് ശേഷം പൂര്‍വസ്ഥിതിയിലാക്കാത്തതില്‍
രോഷവുമായി
ചോറോട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
കുഴിവെട്ടി പൈപ്പിട്ട ശേഷം മണ്ണിട്ട് നികത്തുക മാത്രം ചെയ്തതോടെ വലിയ ദുരിതമാണ് നാട്ടുകാര്‍ അനുഭവിക്കുന്നത്. പഴയതും പുതിയതുമായ എല്ലാ റോഡുകളും ഇടവഴികളും കുഴിയെടുത്ത് പൈപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. മഴ ചെയ്യുന്നതോടെ റോഡെല്ലാംതോടായി മാറുകയാണ്. വാഹനങ്ങള്‍ പോകാന്‍ കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. നിരവധി യോഗങ്ങള്‍ ചേരുകയും അവസാനം ഡിസംബര്‍ 30 നുള്ളില്‍ റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുമെന്നു ജലവിഭവ വകുപ്പ് അധികൃതര്‍ ജനപ്രതികള്‍ക്ക് ഉറപ്പ്
നല്‍കുകയും ചെയ്തിരുന്നു. വാക്ക് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ന് ഓഫിസിന് മുമ്പില്‍ സമരം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.മധുസൂദനന്‍, സി.നാരായണന്‍, ശ്യാമള പൂവ്വേരി, അംഗങ്ങളായ കെ.കെ.റിനീഷ്, വി.പി.അബൂബക്കര്‍, മനീഷ് കുമാര്‍ ടി.പി, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ സംസാരിച്ചു.