നാദാപുരം: വാണിമേലിലും പരിസരങ്ങളിലും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാള്‍ വളയം പോലീസ് പിടിയിലായി. നിടുംപറമ്പ് പുഴമൂല സ്വദേശി കൂട്ടായി ചാലില്‍ സക്കീറിനെയാണ് (38) വളയം എസ്‌ഐ എം.പി.വിഷ്ണുവും സംഘവും
അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയില്‍ വാണിമേല്‍, പുഴമൂല ഭാഗങ്ങളില്‍ പോലീസ് പട്രോളിംഗിനിടെയാണ് പ്രതി പിടിയിലായത്.
