വടകര: വള്ള്യാട്-കോട്ടപ്പള്ളിറോഡില്‍ പുനര്‍നിര്‍മിച്ച വാഴേരിപ്പൊയില്‍ മസ്ജിദുല്‍ ഫലാഹ് ഉദ്ഘാടനം ആറാം തിയ്യതി
നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്ന് വൈകീട്ട് ആറിന് പാണക്കാട് സയ്യി സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. പി.പി.ഉമര്‍ മുസ്ല്യാര്‍ കൊയ്യോട്, സയ്യിദ് ആറ്റക്കോയ തങ്ങള്‍ വില്യാപ്പള്ളി, ഷാഫി പറമ്പില്‍ എംപി, പാറക്കല്‍ അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്ന് മുതല്‍ ആറുവരെ മതപ്രഭാഷണവും ഉണ്ടായിരിക്കും. ഇന്ന് 6.30ന് ഇബ്രാഹിം ഖലീല്‍ ഹുദവിയുടെ പ്രഭാഷണം, നാലാം തിയ്യതി ശനിയാഴ്ച രാവിലെ പാണക്കാട് സയ്യിദത്ത് സമീറ ബീവിയുടെ നേതൃത്വം നല്‍കുന്ന സ്ത്രീ വിരുന്ന് പരിപാടി നടക്കും. ജഹാന ഷെറിന്‍ ദാഇയായുടെ പ്രഭാഷണമുണ്ടാവും. ഉച്ചക്ക് ശേഷം രണ്ടിന് സിംസാറുല്‍ ഹഖ് ഹുദവിയുടെയും ഞായറാഴ്ച വൈകുന്നേരം അന്‍വര്‍ മുഹയുദ്ദീന്‍ ഹുദവി ആലുവയുടെയും പ്രഭാഷണം. വാര്‍ത്താസമ്മേളനത്തില്‍ പി.പി.ഇബ്രാഹിം, കെ.സി.യൂസഫ്,
പി.കെ.സാദത്ത്, സി.ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.