Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എംടി-കാലാതീതമായ സാഹിത്യവിസ്മയം; എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു

December 30, 2024
in പ്രാദേശികം, സാംസ്‌കാരികം
A A
എംടി-കാലാതീതമായ സാഹിത്യവിസ്മയം; എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു
Share on FacebookShare on Twitter

വടകര: മലയാളത്തിന്റെ അനശ്വരകഥാകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് കലാകാരന്മാരുടെയും കലാകരകൗശല കേന്ദ്രമായ ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന്റെയും ആദരം. ഏതാനും പ്രമുഖ ചിത്രകാരന്മാരും ശില്പികളും നെയ്ത്തുകാരും കരകൗശലവിദഗ്ധരും നര്‍ത്തകരും അവരവരുടെ മാധ്യമങ്ങളില്‍ എംടിയെ ആവിഷ്‌കരിക്കുന്ന ‘എംടി-കാലാതീതമായ സാഹിത്യവിസ്മയം’ എന്ന പരിപാടി കേരള സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാന്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആത്മവിദ്യാസംഘം മുന്‍ സംസ്ഥാനപ്രസിഡന്റ് പി. വി. കുമാരന്‍, യുഎല്‍ റിസര്‍ച്ച് ഡയറക്ടര്‍ സന്ദേശ് ഇപ, സര്‍ഗാലയ സീനിയര്‍ ജിഎം ടി.കെ.രാജേഷ് എന്നിവര്‍ സംബന്ധിച്ചു. ഇരിങ്ങല്‍ സര്‍ഗാലയയില്‍ സര്‍ഗാലയ അന്താരാഷ്ട്ര കല, കരകൗശല മേളയുടെ ഭാഗമായി നടന്ന ശില്പശാലയില്‍ പിറവികൊണ്ട സര്‍ഗസൃഷ്ടികളുടെ പ്രദര്‍ശനം ജനവരി 6 വരെ തുടരും.
എംടിയുടെ രണ്ടാമൂഴത്തില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് കളരിയും ഭരതനാട്യവും മോഹിനിയാട്ടവും സമന്വയിപ്പിച്ച് എറണാകുളം തുടിപ്പ് ഡാന്‍സ് അക്കാദമി ആവിഷ്‌കരിച്ച ‘ഒറ്റ’ എന്ന നൃത്തനാടകവും വൈകുന്നേരം സര്‍ഗാലയയില്‍ അവതരിപ്പിച്ചു. ഇവയ്‌ക്കൊപ്പം എംടിയുടെ ഫോട്ടോകളുടെ പ്രദര്‍ശനം ദേശാഭിമാനിയും എംടി പുസ്തകങ്ങളുടെ പ്രദര്‍ശനം മാതൃഭൂമിയും സര്‍ഗാലയയില്‍ ഒരുക്കിയിട്ടുണ്ട്.
ടേപ്‌സ്ട്രി നെയ്ത്തില്‍ കണ്ണൂര്‍ ഐഐഎച്ഛ്ടിയിലെ മനോഹരന്‍, കളിമണ്ണില്‍ അരുണ്‍ എ. കെ., മരത്തില്‍ എസ്. അശോക് കുമാര്‍, ചുമര്‍ച്ചിത്രത്തില്‍ നവീന്‍ കുമാര്‍, കാരിക്കേച്ചറില്‍ മധുസൂദനന്‍, വുഡ് കാര്‍വിങ്ങില്‍ സുരേന്ദ്രന്‍ വി. പി., അക്ഷരവരയില്‍ പവിത്രന്‍ ഇരിങ്ങല്‍, മെറ്റല്‍ എന്‍ഗ്രേവിങ്ങില്‍ വാസുദേവന്‍ മാസ്റ്റര്‍, വാട്ടര്‍ കളറിലെ പോര്‍ട്രയിറ്റ് പെയിന്റിങ്ങില്‍ അഭിലാഷ് തിരുവോത്ത്, അക്രിലിക് കളറില്‍ ഷിന്‍ജിത് കുമാര്‍, പേപ്പര്‍ ക്വില്ലിങ്ങില്‍ ആഷ, ദാരുകലയില്‍ ശ്രീനി എടവണ്ണ എന്നിവരാണ് എംടിയെ ആവിഷ്‌കരിച്ചിരിക്കുന്നത്

RECOMMENDED NEWS

വടകരയില്‍ കൊപ്രത്തൊഴിലാളി കടവരാന്തയില്‍ മരിച്ച നിലയില്‍

വടകരയില്‍ കൊപ്രത്തൊഴിലാളി കടവരാന്തയില്‍ മരിച്ച നിലയില്‍

1 month ago
നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ ആദരം

നവാസ് പാലേരിക്ക് മാപ്പിളകലാ അക്കാദമിയുടെ ആദരം

4 weeks ago
തോടന്നൂര്‍ ചീക്കിലോട്ട് കെ.ആര്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

തോടന്നൂര്‍ ചീക്കിലോട്ട് കെ.ആര്‍.ബാലകൃഷ്ണന്‍ അന്തരിച്ചു

3 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതായി പരാതി; സിഐക്കെതിര കേസ്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal