Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home 000

ജൽ ജീവൻ മിഷൻ പദ്ധതി: ചോറോട് പഞ്ചായത്ത് ജനപ്രതിനിധികൾ സമരത്തിലേക്ക്

December 30, 2024
in 000
A A
ജൽ ജീവൻ മിഷൻ പദ്ധതി: ചോറോട്  പഞ്ചായത്ത് ജനപ്രതിനിധികൾ സമരത്തിലേക്ക്
Share on FacebookShare on Twitter

കൈനാട്ടി: ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം ചോറോട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളിലും കുടിവെള്ള പൈപ്പ്
സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്തതു കാരണം കാൽനടയാത്ര പോലും ദുഷ്കരമായി.  എത്രയും വേഗത്തിൽ റോഡുകൾ പൂർവ്വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെടു ചോറോട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ മെമ്പർമാരും ജനുവരി 3 ന് രാവിലെ 10 മണിക്ക് ജല അതോറിറ്റി ഓഫിസിന് മുമ്പിൽ സമരം ചെയ്യുo.  റോഡുകളിൽ കാൽനട പോലും പ്രയാസകരമായതിനെ തുടർന്ന് വ്യാപക പ്രതിഷേധo ഉയർന്നിരുന്നു. ജല വകുപ്പ് അധികൃതർ, കരാർ ഏജൻസി, ജനപ്രതിനിധികൾ എന്നിവരുടെ യോഗങ്ങൾ വിളിച്ചു ചേർക്കുകയും പരിഹാര നിർദേശങ്ങൾ തീരുമാനിക്കുകയും ചെയ്തിരുന്നു. നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന്‌
കഴിഞ്ഞ മാസം പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ ജല വകുപ്പിന്റെ വടകര ഓഫിസിലെത്തി കാര്യങ്ങൾ ചർച്ച ചെയ്തതിനെ തുടർന്ന് ഡിസം: 30 ന് മുമ്പ് എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.  ഈ ദിവസമായിട്ടും യാതൊരു പ്രവൃത്തിയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം ഐക്യകണ്ഠേന സമരം തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി അധ്യ കെ.മധുസൂദനൻ, ശ്യാമള പൂവ്വേരി, സി.നാരായണൻ, അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, കെ.കെ. റിനീഷ്, വി.പി.അബൂബക്കർ, ടി.പി. മനീഷ് കുമാർ, പ്രിയങ്ക സി.പി. എന്നിവർ സംസാരിച്ചു.

RECOMMENDED NEWS

ബക്കറ്റ് എടുക്കാന്‍ കിണറിലിറങ്ങി; ഒടുവില്‍ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

ബക്കറ്റ് എടുക്കാന്‍ കിണറിലിറങ്ങി; ഒടുവില്‍ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു

2 months ago
പൈങ്ങോട്ടായി മാങ്ങോട് കെ.വി.അമ്മദ് അന്തരിച്ചു

പൈങ്ങോട്ടായി മാങ്ങോട് കെ.വി.അമ്മദ് അന്തരിച്ചു

3 months ago
ശ്രേയാംസ് കുമാര്‍ കെ.ദാമു മാസ്റ്ററുടെ വീട് സന്ദര്‍ശിച്ചു

ശ്രേയാംസ് കുമാര്‍ കെ.ദാമു മാസ്റ്ററുടെ വീട് സന്ദര്‍ശിച്ചു

3 months ago
ചേലക്കാട് എല്‍പി സ്‌കൂള്‍ ശതാബ്ദി; വിളംബര ജാഥ നടത്തി

ചേലക്കാട് എല്‍പി സ്‌കൂള്‍ ശതാബ്ദി; വിളംബര ജാഥ നടത്തി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal