വടകര: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മലയാള സാഹിത്യത്തിലെ കുലപതി എം.ടി.വാസുദേവന്‍ നായര്‍, മുന്‍ അധ്യാപകന്‍ രാജീവന്‍ ചാത്തോത്ത് എന്നിവരെ വടകര ന്യൂ മനീഷ കോളജ് 1999-2001 വര്‍ഷത്തെ എംഎ മലയാളം ബാച്ച് സംഗമം അനുസ്മരിച്ചു. അനുസ്മരണ സമ്മേളനവും സംഗമവും ഏറാമല ഗ്രാമ പഞ്ചായത്തംഗം കെ.പി.സിന്ധു ഉദ്ഘാടനം ചെയ്തു. കെ റിനീഷ് അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് പി കെ അനുസ്മരണ പ്രഭാഷണം നടത്തി. രഞ്ജിനി കെ.പി, മനോജന്‍ കുനിയില്‍ എനിവര്‍ പ്രസംഗിച്ചു.